ബഹ്‌റൈനിൽ ആവേശമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഇഫ്താർ മീറ്റ്

മനാമ: ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അദ്‌ലിയയിലെ അൽ ഹിലാൽ പാർക്കിംഗ് ടെന്റിൽ വെച്ച് മെയ് 23 (വ്യാഴാഴ്ച) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. 1500 ത്തിലധികം പേർ ഇഫ്‌താർ മീറ്റിൽ പങ്കെടുത്തു. പരിപാടിയിൽ പ്രാർഥനയും സുന്ദരമായ ഖുർആൻ പാരായണവും നടത്തിയിരുന്നു. കഴിഞ്ഞ 13 വർഷമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇഫ്‌താർ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്.

ഡി ടർക്കി അംബാസഡർ കെമാൽ ഡെമിഴ്‌സിലേർ, ഫിലിപ്പീൻ അംബാസഡർ അൽഫോൻസോ വേർ, ശ്രീലങ്ക അംബാസഡർ ഡോ.എ സാജ് യു.മാൻഡിസ്, മലേഷ്യ അംബാസഡർ അഗുസ് സലിം ബിൻ ഹാജി യൂസഫ്, നേപ്പാൾ അംബാസഡർ പദം സുന്ദസ്, കൗൺസിൽ അംഗം ഡോ. മസൗമഹ്‌ അബ്ദുൽ റഹിം, അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ അബ്ദുൽ ലത്തീഫ്, ഡോ.മുഹമ്മദ് പി എ അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, അൽ-ഹിലാൽ ഹെൽത്ത് കെയർ സി.ഇ.ഒ ശരത്ത് ചന്ദ്രൻ, അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് റീജിയണൽ ബിസിനസ് ഹെഡ് ആസിഫ് മുഹമ്മദ്, വിവിധ ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ, മുഹറഖ് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ, എൻ എച്ച് ആർ എ, എൽ എം ആർ എ ഉദ്യോഗസ്ഥർ, ഷൂറ കൗൺസിൽ ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, മീഡിയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.