അമേരിക്ക ഗൾഫ് രാജ്യങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നു

5

പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഗൾഫ് കടൽ മേഖലകളിലും അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നു. ഇറാനിൽനിന്ന‌് ഉണ്ടായേക്കാവുന്ന ആക്രമണം തടയാനായി സൈന്യത്തെ വിന്യസിക്കാൻ അനുവദിക്കണമെന്ന അമേരിക്കൻ അഭ്യർഥന സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചതായി അറബ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട‌്. ഉഭയകക്ഷി ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്നും റിപ്പോർട്ടിലുണ്ട്.

ഇറാനിൽനിന്ന‌് അയൽ രാജ്യങ്ങൾക്കോ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കോ എതിരെ ആക്രമണമോ സൈനിക ഭീഷണിയോ ഉണ്ടാകുന്നതു തടയാൻ സംയുക്തമായി പ്രവർത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അമേരിക്കൻ-ഗൾഫ് സൈന്യങ്ങളുടെ സഹകരണത്തിലൂടെ എണ്ണ വിതരണം സുരക്ഷിതമാക്കാനും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിൽനിന്ന് ഇറാനെ തടയാനുമാകും.

12 മധ്യപൂർവേഷ്യൻ രാജ്യങ്ങളിലായി അമേരിക്കക്ക് 54,000 സൈനികർ ഉണ്ട്.