ഇറാൻ, ഇറാഖ്​ മേഖലകളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് നിർദേശം

12

മനാമ: ഇറാൻ, ഇറാഖ്​ മേഖലകളിലെ സുരക്ഷ പ്രശ്​നങ്ങൾ കണക്കിലെടുത്ത്​ ബഹ്​റൈൻ പൗരൻമാർ ഇവി​ടങ്ങളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷാപ്രശ്​നങ്ങൾ മുഖവിലക്കെടുത്താണ്​ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​. ഇറാൻ, ഇറാഖ്​ രാജ്യങ്ങളിലുള്ള ബഹ്​റൈൻ പൗരൻമാർ എത്രയുംവേഗം ബഹ്​റൈൻ വിദേശകാര്യമ​​ന്ത്രാലയവുമായി ബന്​ധപ്പെടുകയും മടക്കയാത്രക്ക്​ തയ്യാറാകുകയും വേണം. ബാഗ്​ദാദിലെ ബഹ്​റൈൻ എംബസിയുടെ ഫോൺ നമ്പർ: ‪009647814256980,  നജാഫിലെ ‏‪009647728672227, ബഹ്​റൈൻ വിദേശകാര്യമന്ത്രാലയം: 0097317227555.