അബുദാബിയിൽ നടന്ന ബോക്​സിങ്​ മത്സരത്തിൽ ബഹ്​റൈൻ ടീം മെഡലുകൾ കരസ്ഥമാക്കി

അബുദാബിയിൽ ശൈഖ്​ മൻസൂർ ബിൻ സയദ്​ അൽ നഹ്​യാ​​ന്റെ രക്ഷാധികാരത്തിൽ നടന്ന ബോക്​സിങ്​ മത്​സരത്തിൽ ബഹ്​റൈൻ നാഷണൽ ബോക്​സിങ്​ ടീം സ്വർണ്ണമെഡൽ ഉൾപ്പെടെ മൂന്ന്​ മെഡലുകൾ കരസ്ഥമാക്കി. കഴിഞ്ഞ മേയ്​ 11,12 തിയ്യതികളിലായിരുന്നു രാജ്യാന്തര ​മത്​സരം നടന്നത്​.

69കി​ലോഗ്രാം മത്​സരം വിഭാഗത്തിൽ മുഹമ്മദ്​ ബിലാൽ സ്വർണ്ണവും 64 കിലോഗ്രാം വിഭാഗത്തിൽ അലി അൽ അറാദിയും 56 കിലോഗ്രാം വിഭാഗത്തിൽ യൂസെഫ്​ അൽ ബലൂച്ചിയും മെഡലുകൾ നേടി. 51 കിലോഗ്രാം വിഭാഗത്തിൽ നൂർ അൽ നെസ ജാൻ സ്വർണ്ണം നേടിയതിനുശേഷം രാജ്യത്ത്​ ബോക്​സിങിൽ ലഭിക്കുന്ന അന്താരാഷ്​ട്ര സ്വർണ്ണനേട്ടമാണിത്​. ടീം നേടിയ മികച്ച വിജയത്തിൽ യുവജന കായിക സുപ്രീം കൗൺസിൽ ആദ്യ ഉപചെയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫ അഭിനന്ദനം രേഖപ്പെടുത്തി.
അന്താരാഷ്​ട്ര മത്​സരവേദിയിൽ നിരവധി മെഡൽ നേടാൻ കഴിഞ്ഞത്​ അഭിമാനകരമാണെന്നും ഇതിനായി കായിക പ്രതിഭകളുടെ നിരന്തരമായ അദ്ധ്വാനവും പരിശ്രമവും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഫോട്ടോ : ബഹ്‌റൈൻ താരം