നിയമസഹായ കേന്ദ്രം ആരംഭിച്ചു.

ദുബായ്: ബർദുബായ് റഫ ആമി നിയമ സഹായ സെന്ററിൽ നിയമസഹായ കേന്ദ്രം ആരംഭിച്ചു. ഡോക്ടർ വി. എ. ലത്തീഫ് , ഡോ . അബ്ദു റഹ്മാൻ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കോടതിയുമായും, പ്രോസിക്യൂഷനുമായും ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ് സേവനങ്ങളും ഇവിടെ ലഭ്യമാണ്. ആമിർ സെന്റർ പ്രതിനിധി അബ്ദുള്ള മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇൻകാസ് യു എ .ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദർശന യു എ ഇ പ്രസിഡന്റ്‌ സി.പി.ജലീൽ, റസാക്ക് വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.