അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

അജ്മാൻ∙ അൽ അമീർ ഇംഗ്ലീഷ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി തൃശൂർ പാണഞ്ചേരി ജോൺ വർഗീസ്– സൈറാ പോൾ ദമ്പതികളുടെ മകള്‍ ജെംസിൻ സാറാ ജോൺ (13) നിര്യാതയായി. ഏറെകാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

ഇന്നു രാവിലെ അൽ തവാം ആശുപത്രിയിലായിരുന്നു അന്ത്യം

അജ്മാനിൽ ജോലി ചെയ്യുന്ന ജെസിൻ സാറാ ജോൺ, നാട്ടിൽ കാർഡിയാക് എയർ ടെക്നോളജി വിദ്യാർഥിനിയായ ജെറിൻ സാറാ ജോൺ എന്നിവർ സഹോദരിമാരാണ്.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇടയ്ക്കിടയ്ക്കു വന്നിരുന്ന തലവേദനയായിരുന്നു തുടക്കം. പിന്നീടാണ് ജെസ്‌നയ്ക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞത്. നാട്ടിൽത്തന്നെയാണ് ചികിത്സ നടത്തിയിരുന്നത്. കഴിഞ്ഞ വർഷം ശസ്തക്രിയയും നടത്തി. തുടർ ചികിത്സയിലായിരുന്ന ജെംസിനെ നാല് ദിവസം മുൻപ് രോഗം മൂർഛിച്ച് അജ്മാൻ അൽ തവാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.