കാറപകടത്തിൽ അമ്മയ്ക്കും മകളും പരിക്കേറ്റു: സംഭവം ജനാബിയ ഹൈവേയിൽ

മനാമ: ഇന്നലെ ജനാബിയ ഹൈവേയിൽ നടന്ന കാറപകടത്തിൽ അമ്മയ്ക്കും മകളും പരിക്കേറ്റു. കാർ മറിഞ്ഞതിനെത്തുടർന്നാണ് അപകടം ഉണ്ടായത്. ബ്രിട്ടീഷ് സ്ത്രീക്കാണ് ഇന്നലെ പരിക്കേറ്റത്. അവരെ വൈകുന്നേരം 5.30 ഓടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു.

യുവതി അവരുടെ കാറിൽ സഞ്ചരിക്കുമ്പോള്‍
ഒരു ജീപ്പ്‌ അവരുടെ പാത
തടസപ്പെടുത്തിയതിനെ തുടര്‍ന്ന്‌ നിയന്ത്രണം
നഷ്ടപ്പെട്ട കാര്‍ മറിയുകയും അപകടം
സംഭവിക്കുകയും ചെയ്തു. ഈ അപകടം
നടന്നതിനുശേഷം മറ്റൊരു ബ്രിട്ടിഷ്‌ സ്ത്രീയുടെ
വാഹനം അതെ പാതയില്‍
അപകടത്തില്‍പ്പെടുകയും അവര്‍
പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു