പുതിയ നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പുകൾ പ്രഖ്യാപിച്ചു.

6

ഡൽഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പുകൾ പ്രഖ്യാപിച്ചു. 22 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 58 അംഗ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അമിത്ഷായ്ക്കാണ് ആഭ്യന്തരവകുപ്പിൻ്റെ ചുമതല. നിർമലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയാകും. നിതിൻ ഗഡ്കരി ഉപരിതല ഗതാഗതവും പിയൂഷ് ഗോയൽ റെയിൽവേ വകുപ്പും കൈകാര്യം ചെയ്യും. റെയിൽവേ വകുപ്പിന് പുറമേ പിയൂഷ് ഗോയലിന് വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകിയിട്ടുണ്ട്. സ്മൃതി ഇറാനിക്ക് വനിതാ-ശിശുക്ഷേമം, ടെക്സ്റ്റയിൽ വകുപ്പുകളുടെ ചുമതലയാണുള്ളത്. രാജ്നാഥ് സിങിനാണ് പ്രതിരോധ വകുപ്പിൻ്റെ ചുമതല. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയാകും.

പ്രകാശ് ജാവദേക്കര്‍ – പരിസ്ഥിതി വകുപ്പ്, സദാനന്ദ ഗൗഡ – കെമിക്കൽ രാസവള വകുപ്പ്, നരേന്ദ്രസിംഗ് തോമാര്‍ – കൃഷി-ഗ്രാമീണ വികസനം, രാംവിലാസ് പാസ്വാന്‍ – ഭക്ഷ്യം-പൊതുവിതരണം, രവിശങ്കര്‍ പ്രസാദ്- നിയമം, ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്ട്‌നോളജി എന്നിങ്ങനെയാണ് മറ്റ് സുപ്രധാന വകുപ്പുകള്‍. ആണവോര്‍ജം, പഴ്സണെല്‍ വകുപ്പുകള്‍ പ്രധാനമന്ത്രി കൈകാര്യം ചെയ്യും. കേരളത്തിൻ്റെ പ്രധിനിധി വി. മുരളീധരന് രണ്ട് വകുപ്പുകളുടെ ചുമതലയാണുള്ളത്. വിദേശകാര്യ-പാർലമെൻ്ററികാര്യ വകുപ്പുകളിൽ സഹമന്ത്രിയാകും. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു അംഗമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍.

അർജുൻ മുണ്ട – ആദിവാസി ക്ഷേമം, ധർമേന്ദ്ര പ്രധാൻ – പെട്രോളിയം, പ്രകൃതിവാതകം, സ്റ്റീൽ, രമേശ് പൊഖ്രിയാല്‍ – മാനവ വിഭവശേഷി വകുപ്പ്, രാംവിലാസ് പസ്വാൻ – കൺസ്യൂമർ ഭക്ഷ്യ പൊതുവിതരണം, രവിശങ്കര പ്രസാദ്- നിയമകാര്യം, ഹർസിമ്രത് സിങ് കൗർ – ബാദല ഭക്ഷ്യ സംസ്‌കരണം, താവര ചന്ദ് ഗേഹ്ലോട്ട് – സാമൂഹ്യനീതി, ഹർഷ വർധന – ആരോഗ്യം, കുടുംബ ക്ഷേമം, സയനസ് ആനഡ് ടെക്‌നോളജി, ഭൗമശാസ്ത്രം, മുഖ്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം, പ്രഹ്ളാദ് ജോഷി- പാരലമെൻ്ററി കാര്യം, കൽക്കരി, ഘനനം, മഹേന്ദ്രനാഥ് പാണ്ഡേ- സ്‌കിൽ ഡവലപ്‌മെൻ്റ് ആനഡ് എൻ്റർപ്രണർഷിപ്
അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം, ഗജേന്ദ്ര സിങ് ഷെഖാവത്- ജലവകുപ്പ്  ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് വകുപ്പുകളും കൈകാര്യം ചെയ്യും.

മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മുമ്പാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് സ്ഥിരീകരമുണ്ടായത്. മുൻ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കർ കേന്ദ്രമന്ത്രിസഭയിലെത്തിയപ്പോൾ സുഷമാ സ്വരാജ്, രാജ്യവർധൻ റാത്തോഡ്, സുരേഷ് പ്രഭു, മനേക ഗാന്ധി, ജെ പി നദ്ദ, ജയന്ത് സിൻഹ എന്നീ പേരുകൾ ഒഴിവാക്കപ്പെട്ടു. അതിനിടെ കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ ലഭിക്കാത്തതിൽ  ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയിരുന്നു. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മന്ത്രിസ്ഥാത്തിൽ മാത്രം ഒതുക്കിയതിൽ പ്രതിഷേധിച്ചാണ്  കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്.