ദമ്മാം :മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ സ്മരണാര്ത്ഥംസംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സി എച്ച് സെന്ററുകള്‍ക്ക് പ്രവാസ ലോകത്ത് നിന്നും പിന്തുണ നല്കി കൊണ്ട് നടത്തുന്ന റിലീഫ് കാമ്പയിന് റാക്കയില്‍ തുടക്കമായി.റമദാന് ബ്രോഷര്‍ അബ്ദുല്‍ ജബ്ബാര്‍ കാസര്‍ഗോഡിന് നല്കി സി എച്ച് സെന്റര്‍ കോര്‍ഡിനേറ്റര്‍ കലാം മീഞ്ചന്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു.അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ,റാക്ക കെ.എം.സി.സി പ്രസിഡണ്ട് ഇഖ്ബാല്‍ ആനമങ്ങാട്,മൊയ്തീന് കോയ ചെട്ടിപ്പടി,അനസ് പകര എന്നിവര്‍ സംബന്ധിച്ചു.