നാലുവയസുകാരന്റെ മരണം : ബ്ലഡ് മണിയായി ടീച്ചർ രണ്ട് ലക്ഷം ദിർഹം നൽകണം

കഴിഞ്ഞ നവംബർ മാസത്തിൽ ആസ്ട്രേലിയൻ ഇന്റർനാഷണൽ സ്കൂളിൽ സിമ്മിങ് പഠനത്തിലേർപെട്ടു മരണപ്പെട്ട യുഎഇ സ്വദേശി നാലുവയസുകാരന്റെ മരണത്തിനു ബ്ലഡ് മണിയായി രണ്ട് ലക്ഷം ദിർഹം കോടതി വിധിച്ചു.

140000 ദിർഹം കുട്ടി പഠിച്ച സ്കൂളും 30000 ദിർഹം വീതം സ്‌പോർട് ടീച്ചറും അവരെ അസിസ്റ്റൻറ് ചെയ്യുന്ന സ്റ്റാഫുകളും കൂടി നൽകണമെന്നാണ് കോടതി ഉത്തരവ്.

സ്കൂൾ അധികൃതരുടെയും ടീച്ചറുടെയും അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്നും എന്നും കോടതി പറഞ്ഞു.

കുട്ടിയുടെ ഉത്തരവാദിത്വം പൂർണ്ണമായും ടീച്ചറിൽ അർപ്പിതം ആണെന്നും അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ ബ്ലഡ് മണിയായി രണ്ട് ലക്ഷം രൂപ കോടതി വിധിച്ചതെന്നും ഷാർജ മിസ്‌ഡമീനോർസ് കോടതി പറഞ്ഞു.