ഡെലിവറി മോട്ടോർബൈക്കുകൾ നിരോധിക്കും

മനാമ: ഡെലിവറി മോട്ടോർബൈക്കുകളുടെ അശ്രദ്ധമായി ഡ്രൈവിംഗിനെ കുറിച്ച് പരാതികൾ ഉയർത്തുന്ന സാഹചര്യത്തിൽ ബഹ്‌റൈനിലെ പ്രധാന ഹൈവേകളിൽ ഡെലിവറി മോട്ടോർബൈക്കുകൾ നിരോധിക്കാൻ നിർദ്ദേശം.

തിങ്കളാഴ്ച നടക്കുന്ന നോർത്ത് മുനിസിപ്പൽ കൗൺസിലാണ് ഈ നിർദേശം നടപ്പാക്കുന്നത്. സമയത്ത് എത്തിച്ചേരുന്നതിനായി ഡെലിവറി ഡ്രൈവർമാർ ബൈക്കിന്റെ വേഗത കൂട്ടുകയും അത് മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. കൗൺസിലിന്റെ നിരോധനം പ്രാബല്യത്തിലാവുന്നതിന് കാബിനറ്റ് അംഗീകാരം നൽകണം. ഡെലിവറി ഡ്രൈവർമാർക്ക് ഓർഡർ നിറവേറ്റാൻ വലിയ ദൂരങ്ങൾ യാത്ര ചെയ്യേണ്ടി വരുന്നു അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് കൗൺസിൽ ചെയർമാൻ അഹമ്മദ് അൽ കോഹെജി പറഞ്ഞു.

ചൂടോടെ ഭക്ഷണം കസ്റ്റമേഴ്സിന് എത്തിക്കാനായി ഡെലിവറി മോട്ടോർ ഡ്രൈവർമാർ ട്രാഫിക്കിന്റെ ഉള്ളിലൂടെ വാഹനം ഓടിക്കുകയും അത് മറ്റ് വാഹനങ്ങളിൽ ബൈക്ക് ഉരസുനത്തിനും അവരുടെ വാഹനത്തിന്റെ പെയിന്റ് നഷ്ടപ്പെടുത്തുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അതോടൊപ്പം ഗുരുതരമായ പരിക്കുകളും ഉണ്ടാവുന്നു.

തിങ്കളാഴ്ച നടക്കുന്ന മീറ്റിങ്ങിൽ പ്രധാന ഹൈവേകൾ ഉപയോഗിക്കുന്നതിൽ നിന്നും ഡെലിവറി മോട്ടോർ ബൈക്കുകൾ നിരോധിക്കാനുള്ള നിർദ്ദേശം മുന്നേട്ടു വെയ്ക്കും. ഇവർ ആന്തരിക റോഡുകൾ മാത്രം ഉപയോഗിക്കുകയോ അടുത്തുള്ള ബ്രാഞ്ചുകളിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ് എന്ന് അൽ കോഹെജി പറഞ്ഞു.

ഡ്രൈവർമാർ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുകയും ട്രാഫിക് സൂചനകൾ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടാവുന്നതായും അദ്ദേഹം അവകാശപ്പെട്ടു. എതിർ ദിശയിൽ സഞ്ചരിക്കുന്ന ഡ്രൈവർമാർക്കെതിരെ ഇന്റീരിയർ മിനിസ്ട്രി നിയമനടപടികൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ആരോടും വിരോധം ഒന്നുമില്ല. ആരുടെയും ബിസിനസ്സിനെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നുമില്ല. എല്ലാവർക്കും വേണ്ടത് സുരക്ഷയാണ് അത് ഉറപ്പാക്കുകയും വേണം അൽ കോഹെജി പറഞ്ഞു.