വാഷിങ്ടണ്‍: അമേരിക്കന്‍ താല്പര്യങ്ങളെ കടന്നാക്രമിച്ചാല്‍ അത് ഇറാന്റെ അവസാനമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇറാന് യുദ്ധ ചിന്തയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഇറാന്റെ നാശത്തിന് കാരണമാകും. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ മുതിരരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.അമേരിക്ക-ഇറാന് സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് ഗള്‍ഫ് മേഖലയിലേക്ക് ബി 52 ബോംബർ വിമാനങ്ങളും സൈന്യത്തെയും അമേരിക്ക വിന്യസിച്ചിരുന്നു.
Home INTERNATIONAL അമേരിക്കന്‍ താല്പര്യങ്ങളെ കടന്നാക്രമിച്ചാല്‍ അത് ഇറാന്റെ അവസാനമായിരിക്കും : ഡൊണാള്‍ഡ് ട്രംപ്