ദുബായിൽ വന്‍ ലഹരി മരുന്ന് വേട്ട 365 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 16 പേര് അറസ്റ്റിലായി.
വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളുടെ സ്പെയര്പാര്ട്സിനുള്ളിലാണ് 28 കോടി ദിര്‍ഹത്തോളം വിലവരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഓപ്പറേഷന് സ്റ്റോക്കര്‍ എന്ന പേരിലാണ് ദുബൈ പൊലീസ് യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടത്തിയത്. 265 കിലോ ഹെറോയിന്‍, 96 കിലോ മെതമെഫ്റ്റമീന്, ഒരു കിലോ ഹഷീഷ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് 27.8 കോടി ദിര്‍ഹത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.