ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ സമ്മാനം കോട്ടയം സ്വദേശിക്ക്

23

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഏകദേശം ഏഴ് കോടി കോട്ടയം സ്വദേശി പി.ആര്‍ രതീഷ് കുമാറിന് ലഭിച്ചു. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ, രത്നമ്മ ദമ്പതികളുടെ മകനാണ് രതീഷ്. 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന രതീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കാറുണ്ട്. സമ്മാനം ലഭിച്ച വിവരം രാവിലെ ഡ്യൂട്ടി ഫ്രീ അധികൃതർ അറിയിച്ചെങ്കിലും വിശ്വസിക്കാൻ സാധിച്ചില്ലെന്നും പിന്നീട്ട് ദുബായ് ഡ്യൂട്ടി ഫ്രീ ഫേസ്ബുക്ക് പേജ് നോക്കിയാണ് ഉറപ്പാക്കിയതെന്നും രതീഷ് പറഞ്ഞു.