ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

8

ദുബായ്: അടിയന്തരമായ മുന്നറിയിപ്പിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഒരു ചെറുവിമാനത്തിന്‍റെ അപ്രതീക്ഷിതമായ അപകടമാണ് പ്രവർത്തനം തൽക്കാലത്തേയ്ക്ക് നിർത്താൻ കാരണമെന്ന് അറിയുന്നു. യു.എ.ഇ സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. പല വിമാനങ്ങളും അൽ മക്തൂം വിമാനത്താവളത്തിലേക്കു തിരിച്ചു വിടുകയുണ്ടായി.

അപകടത്തിൽ പൈലറ്റുൾപ്പെടെ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. യന്ത്ര തകരാറാണ് അപകട കാരണമെന്നു കരുതപ്പെടുന്നു.