ദുബായ് കെഎംസിസി കണ്ണമംഗലം പഞ്ചായത്ത്‌ കമ്മിറ്റി ‘ഖിദ്മ 2019’ ബ്രോഷർ ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായ് കെഎംസിസി കണ്ണമംഗലം പഞ്ചായത്ത്‌ കമ്മിറ്റി റമദാൻ റിലീഫ് ‘ഖിദ്മ 2019’ ബ്രോഷർ ഉദ്‌ഘാടനം ചെയ്തു. ദുബായ് കെഎംസിസി പ്രെസിഡന്റ് ഇബ്രാഹിം എളേറ്റിൽ, എഎകെ ഗ്രൂപ്പ്‌ ഇന്റർനാഷണൽ എംഡി എഎകെ മുസ്തഫ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും സജീവ സാന്നിധ്യമായ കെഎംസിസിയുടെ റമദാനോടനുബന്ധിച്ചുള്ള പ്രവർത്തങ്ങളിൽ ഒരു തുടക്കം എന്നുള്ള നിലക്കാണ് ഈയൊരു ബ്രോഷർ പ്രകാശന ചടങ്ങ് നടന്നത്. ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങരയ്ക്ക് എഎകെ മുസ്തഫ വേദിയിൽ സ്നേഹോപഹാരവും നൽകി.