ഓറിയോ ബിസ്ക്കറ്റില്‍ മദ്യമുണ്ടോ? ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം ഇങ്ങനെ

9

യു.എ.ഇ വിപണയില്‍ വില്‍ക്കുന്ന ഓറിയോ ബിസ്ക്കറ്റില്‍ ചെറിയ അളവില്‍ മദ്യം അടങ്ങിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുബായ് മുനിസിപ്പാലിറ്റി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മദ്യം ഉണ്ടെന്ന വ്യാജ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ മുനിസിപ്പാലിറ്റി യു.എ.ഇ യിൽ ലഭിക്കുന്ന ഉത്പന്നം ഹലാലും മദ്യ രഹിതമാണെന്നും വ്യക്തമാക്കി.

ബിസ്ക്കറ്റിന്റെ ചേരുവകള്‍ അറബിക്കിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന പിശകാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ‘ചോക്കളേറ്റ് ലിക്വര്‍’ എന്ന പദം മദ്യമെന്ന് തര്‍ജ്ജമ ചെയ്യപ്പെടുകയായിരുന്നു. കൊക്കോ പേസ്റ്റ് എന്നാണ് ഇത് പരിഭാഷപ്പെടുത്തേണ്ടിയിരുന്നതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി