ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി

ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ ഗ്രാന്‍ഡ്ടുറിസ്‌മോയാണ് ദുബായ് പൊലീസ് സ്വന്തമാക്കിയത്. വാഹന നിരയിലേക്ക് പുതിയ സൂപ്പര്‍സ്റ്റാര്‍ എത്തിയ വിവരം ദുബായ് പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

മസെറാറ്റി നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഗ്രാന്‍ഡ്ടുറിസ്‌മോ. 4691 സിസി വി8 എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്. രണ്ട് വകഭേദങ്ങളില്‍ വിപണിയിലുള്ള കാറിന്റെ അടിസ്ഥാന മോഡലിന് 460 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 299 കിലോമീറ്ററാണ്. ഗ്രാന്‍ഡ്ടുറിസ്‌മോയുടെ ഉയര്‍ന്ന വേഗം 301 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്റാണ് ഇതിനു വേണ്ടത്‍.