ദുബായ് – ഷാർജ റൂട്ടിൽ ഗതാഗതം സുഗമമാകും: പുതിയ റോഡ് ജൂണിൽ തുറക്കും

ദുബായ്:ദുബായ് എയർപോർട്ട് റോഡിന് സമാന്തരമായുള്ള ട്രിപ്പോളി സ്ട്രീറ്റ് വികസനപദ്ധതി 90 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രണ്ടു പ്രധാന ദുബായ് ഹൈവേകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി ജൂൺ അവസാനത്തോടെ ഗതാഗതത്തിന് തുറക്കും. ഇതോടെ ദുബായ് ഷാർജ റൂട്ടിൽ ഗതാഗതം സുഗമമാകും. മാത്രമല്ല വർഖ, മിർദിഫ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും എളുപ്പമാകും. പദ്ധതി പൂർത്തിയാകുമ്പോൾ ഇരുദിശയിലേക്കും മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് ആർ.ടി.എ. ചെയർമാൻ മാതർ അൽ തായർ പറഞ്ഞു