കടബാധ്യത : വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

12

വയനാട്; പനമരം നീര്‍വാരത്ത് കര്‍ഷകന്‍ ജീവനൊടുക്കി. പനമരം നീര്‍വാരത്തെ ദിനേശ് മന്ദിരത്തില്‍ ദിനേശനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിനേശന് നാല് ബാങ്കുകളിലായി 20 ലക്ഷം രൂപയിലധികം രൂപയുടെ കടബാധ്യതതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ലോണ്‍ എടുത്തിരുന്നു.
ഭൂപണയ ബാങ്ക് കനറാ ബാങ്ക് നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പനമരം സര്‍വീസ് സഹകരണ ബാങ്ക് അല്ല എന്നിവിടങ്ങളിലായി 20 ലക്ഷത്തിന് മുകളില്‍ കടബാധ്യത ഉള്ളതായി സഹോദരന്‍ ദിലീപ് പറഞ്ഞു. കാട്ടാന ശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായിരുന്നു.