വിമാനവാഹിനിയായ യുഎസ്എസ് അബ്രഹാം ലിങ്കണും യുഎസ് മറൈന്‍ കോപ്സും ചേര്‍ന്ന് അറബികടലില്‍ രണ്ടു ദിവസങ്ങളിലായി നാവികാഭ്യാസം നടത്തിയതായും നാവിക സേന അറിയിച്ചു. യുദ്ധം തടയാനും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനും ഭീഷണികളെ നേരിടാനമുള്ള ഊര്‍ജസ്വലതയും മാരക ശേഷിയും നാവികാഭ്യാസം വെളിവാക്കിയതായും നാവിക സേന അറിയിച്ചു.
സൗദിയുടെയും യുഎഇയുടെ തലസ്ഥാന നഗരികള്ക്കുനേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഹൂതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കിഴക്ക് – പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിലെ രണ്ടു പമ്പിംഗ് സ്റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.