Friday, September 17, 2021
Home INDIA ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരുന്ന സഹോദരന് നേരെ വെടിയുതിർത്തു

ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരുന്ന സഹോദരന് നേരെ വെടിയുതിർത്തു

6

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ രാജ്‌സിങ്ങിന് സഹോദരന്‍ ധര്‍മേന്ദ്ര രാജ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് രാജ്‌സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞതോടെ ക്ഷുഭിതനായ ധര്‍മേന്ദ്ര രാജ് സഹോദരനെതിരെ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പി.ജി.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ധര്‍മേന്ദ്രനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു.