താഇഫ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈല്‍ സൈന്യം തകര്‍ത്തു

8

സൗദി അറേബ്യയിലെ താഇഫ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈല്‍ സൈന്യം തകര്‍ത്തു. മക്കയില്‍ നിന്നും 90 കി.മീ അകലെയുള്ള നഗരമാണ് താഇഫ്. യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തന്നെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ
അപകടമോ ഉണ്ടായിട്ടില്ലെന്നാണ്‌ പ്രാഥമിക വിവരം. സൌദി പ്രാദേശിക മാധ്യമങ്ങളാണ്‌ വാര്‍ത്ത ആദ്യം പുറത്ത്‌ വിട്ടത്‌. ആക്രമണം
സംബന്ധിച്ച്‌ സൈനിക വിശദീകരണം ലഭ്യമായിട്ടില്ല.