ഇഫ്താർ സംഗമവും വിവിധ പരിപാടികളും

12

മനാമ: ആദിലിയ ഫുഡ്‌ വേൾഡ് റെസ്റ്റോറന്റിൽ വച്ച് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ കുട്ടികളുടെ ഖുർആൻ മത്സരത്തോടു കൂടി 5.30 ന് ആരംഭിച്ച പരിപാടി റമളാൻ തൗബയിലൂടെ എന്ന വിഷയത്തെ കുറിച്ച് നിസാർ സഖാഫി കൊല്ലം റമളാൻ ലൈലത്തുൽ കദിർ എന്ന വിഷയത്തെ കുറിച്ച് സഈദ് റമദാൻ നദവി എന്നിവർ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ നൗഷാദ് നന്ദിയും അറിയിച്ചു. കോർഡിനേറ്റർ മുസ്‌തഫ സുനിൽ പരിപാടി നിയന്ത്രിച്ചു. നിസാർ കൊല്ലം, അനസ് കായംകുളം, നൗഷാദ് മഞ്ഞപ്പാറ ആശംസകൾ അറിയിച്ചു.

മൈത്രി ഭാരവാഹികളുടെ മക്കൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ 2018-2019 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപകരം നൽകി. ഖുർആൻ മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ നൽകി. റഹീം ഇടക്കുളങ്ങര, ഹുസൈൻ കാവുങ്കൽ, അബ്ദുൽ ബാരി, സിബിൻ സലീം ഷിഹാബുദീൻ ,ഷെമീർ ,ധനജീബ്, നബീൽ, സഹൽ ബഷീർ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.