ഇന്ത്യക്കാരന്‍ വൈറ്റ് ഹൗസിന് സമീപം തീകൊളുത്തി മരിച്ചു

വാഷിങ്ടണ്‍; അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്‍ഡ് സ്വദേശി അര്‍ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ണബിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്. ശരീരത്തിന്റെ 85 ശതമാനം പൊള്ളലേറ്റ അര്‍ണബ് ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കെ2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനിടെ അര്‍ണബ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. അര്‍ണവിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച്ച രാവിലെയോടെ പരാതി നല്‍കിയിരുന്നു. കുടുംബം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.