യു. എ. ഇയിൽ ജോലി വാഗ്ദാനം നൽകി യുവതികളെ പെൺവാണിഭ സംഘത്തിലേക്ക്..

സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് യു എ ഇ യിലേക്ക് കൊണ്ടുവന്ന്‌ പെണ് വാണിഭ സംഘത്തിൽ പെട്ടുപോകുന്ന യുവതികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.

ജോലിയെ കുറിച്ച് ലഭിക്കുന്ന വാഗ്ദാനത്തിൽ വ്യക്തതയില്ലാത്തതാണ് ഇതിനു കാരണം ഇപ്പോഴിതാ
കൊല്ലം ജില്ലക്കാരായ രണ്ട് സ്ത്രീകളാണ് സന്ദർശകവിസയിലെത്തി അജ്മാനിലെ പെൺവാണിഭ സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. മറ്റൊരു മലയാളിയുടെ സഹായത്തോടെ ഇരുവരും അവിടെനിന്ന് രക്ഷപ്പെട്ട് ഷാർജയിലെത്തുകയായിരുന്നു. അടൂരുകാരനാണ് സന്ദർശകവിസ നൽകി കബളിപ്പിച്ചതെന്ന് യുവതികൾ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് യുവതികൾ പറയുന്നത്: ഷാർജ ഇന്ത്യൻ സ്കൂളിൽ ബസ് അറ്റൻഡർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് വിസ നൽകിയത്.

രണ്ടുപേരോടും 85,000 രൂപ വീതം വാങ്ങി. ഷാർജയിലെത്തിയ ഇരുവരെയും അപരിചിതനായ ഒരാൾ വന്ന് അജ്മാനിലേക്ക് കൊണ്ടുപോയി. ഒരു മലയാളിസ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇരുവരോടും മുറിയിൽ പോയി വിശ്രമിക്കാനാവശ്യപ്പെട്ട സ്ത്രീ രണ്ടുദിവസം കഴിഞ്ഞ് ജോലിക്കു പോകാമെന്നും പറഞ്ഞു. മുറിയിലെത്തിയപ്പോഴാണ് പെൺവാണിഭ സംഘത്തിലേക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലായത്. സമാനരീതിയിൽപെട്ടുപോയ മലയാളികളടക്കമുള്ള മറ്റ് യുവതികളും ഫ്ളാറ്റിൽ ഉണ്ടായിരുന്നു. വീട്ടുതടങ്കലിലായെന്നും വാതിൽ പുറത്തുനിന്ന് പൂട്ടുകയാണ് പതിവെന്നും മനസ്സിലായി.

ഒടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഷാർജയിലെത്തുകയായിരുന്നു.
യുവതികൾക്ക് വേണ്ട സഹായം നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.