ഹൃദയാഘാതം- കാസർകോട് സ്വദേശി ഷാർജയിൽ മരിച്ചു

11

ഷാർജ: കാസർകോട് സ്വദേശിയായ യുവാവ് ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷാർജ ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ചേറൂർ മേനേങ്കാട് കാനത്തിൽ മൂലയിൽ മുഹമ്മദ് അഷ്റഫ് (37) ആണ് മരിച്ചത്.
അബ്ബാസ്^നബീസ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച നോമ്പ് തുറന്ന ശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് മരണം. ഭാര്യ:ഹാജറ മക്കൾ: റിസ (5), ആയിശത്ത് റീം (രണ്ടു വയസ്) സഹോദരങ്ങൾ: ഹമീദ്, അർഷാദ്, സഫരിയ്യ, നസ്റിയ