ദമ്മാമിൽ ‘കസവ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

24
ദമ്മാം:ദമ്മാമിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കസവ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു ദമ്മാം ക്രിസ്റ്റൽ ഹാളിൽ വെച്ച്  നടന്ന  സംഗമം പ്രസിഡണ്ട് ഹാരിസ് പയ്യന്നൂരിൻറ്റെ  അധ്യക്ഷതയിൽ രക്ഷാധികാരി ഹരിദാസ് കുപ്പം ഉദ്ഘാടനം ചെയ്തു .
യഥാക്രമം എസ് .എസ് എൽ സി പ്ലസ് ടു  പരീക്ഷ  വിജയികളായ  ആർഷ്യ രാജീവ് ,സുനൈജ അബ്ദുൽ മജീദ് എന്നിവർക്കുള്ള  മൊമെൻറ്റൊ  വ്യവസായ പ്രമുഖൻ അഹമ്മദ് പുളിക്കൽ ,മാധ്യമ  പ്രവർത്തകൻ  സാജിദ് ആറാട്ട് പുഴ ,നവോദയ കിഴക്കൻ പ്രവിശ്യ രക്ഷാധികാരി ഇ എം കബീർ എന്നിവർ വിതരണം ചെയ്തു .ജലീൽ നദ് വി റമദാൻ സന്ദേശവും നൽകി . കണ്ണൂരിൻറ്റെ  ആതിഥ്യമര്യാദയും കസവ് കുടുംബിനികളുടെ കൈപ്പുണ്യവും കൂടി സംഗമിച്ചപ്പോൾ  ഇഫ്ത്താർ  വിരുന്ന്  വേറിട്ടൊരനുഭവമായി  മാറി. കസവ് സെക്രട്ടറി  അമീറലി പി.വി സ്വാഗതവും ട്രഷറർ മുഹമ്മദ് അബൂബക്കർ നന്ദിയും പറഞ്ഞു .മുജീബ് കണ്ണൂർ, സമീർ നീർവേലി,റസാഖ് തലശ്ശേരി ,സുധാകരൻ ആലക്കോടൻ ,അനീഷ് കൂത്ത്പറമ്പ് ,രജനീഷ് ,ഹാരിസ് ,റസാഖ് പയ്യന്നൂർ,ശ്രീജിത്ത്,ജാഫർ,ഫിറോസ്,ആസിഫ്,ഷമീം,അഷ്‌റഫ് സെല്ലോ, നാസർ,മജീദ്,മിസ്ബാഹ് അഷ്റഫ്,അബൂബക്കർ, നിതിൻ, മുനീർ പയ്യന്നൂർ, ഷക്കീർ,മുഹമ്മദ് കുഞ്ഞി ,ടി.കെ കാനാട് ,സഗീർ പാവന്നൂർ, ഷാജി മട്ടന്നൂർ ,ശിവദാസ് അരോളി ‘സിദ്ധിഖ് കണ്ണൂർ ,ജലീൽ, തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.