കന്നുകാലികളുമായി പോയ മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്.

ബധേര്‍വയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ, കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ 2015 ല്‍ ഡ്രൈവറെ പശുവിന്റെ പേരില്‍ കൊലപ്പെടുത്തിയിരുന്നു.