തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ഐഎസ് ഭീകരര്സംസ്ഥാനത്തെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സികളുമായി ഡിജിപി ലോക്നാഥ് ബെഹ്റ ചര്‍ച്ച നടത്തിയത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ യോഗം വിലയിരുത്തി. ഐഎസ് ഭീകരര്‍ ലക്ഷദ്വീപ് തീരത്ത് എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
നിലവില്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ യോഗം അവലോകനം ചെയ്തു. ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി.ലക്ഷ്മണിനെ നിയോഗിച്ചു.
ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ട സഹായങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നേവിയുടെ നേതൃത്വത്തില്‍ ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. ഭീകരര്‍ ലക്ഷദ്വീപ് തീരത്തെത്തിയതായാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
വെള്ള നിറമുള്ള ബോട്ടില്‍ ശ്രീലങ്കയില്‍ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം ലഭിച്ചത്. സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷന് അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീര പ്രദേശങ്ങളില്‍ അപരിചിതരെ ശ്രദ്ധയില്‍ പെട്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ ബോട്ടുകളും പരിശോധിക്കുന്നുണ്ട്