പ്രതിഷേധങ്ങൾ വില കണ്ടു : സ്കൂൾ തുറക്കുന്നത് നീട്ടി

6

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാൽ സ്‌കൂൾ തുറക്കുന്ന തീയതി മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ മൂന്നിന് സ്‌കൂൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും സ്കൂൾ തുറക്കൽ നീട്ടിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നൽകിയതിനെത്തുടർന്നാണ് ജൂൺ ആറിലേക്ക് മാറ്റിയത്.  ഇതിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളും വൻ പ്രതിഷേധമുയർന്നിരുന്നു.