കെ.എം.സി.സി  ദമ്മാംസെൻട്രൽ കമ്മറ്റിയുടെ റമളാൻ റിലീഫ്‌ ക്യാമ്പയിന് തുടക്കം  

14

ദമ്മാം :കെ.എം.സി.സി  ദമ്മാംസെൻട്രൽ കമ്മറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ്‌ ക്യാമ്പയിന് തുടക്കമായി .കെ എം സി സി കേന്ദ്ര കമ്മിറ്റിഓഫീസിൽ ഇന്നലെ നടന്ന യോഗത്തിൽ റമളാൻ റിലീഫ്‌ ഫ്ലെയർ വിതരണം റിലീഫ്‌ സെൽ ജനറൽ കൺവീനർ അസീസ്‌ കെ.സി ദമ്മാം ടൗൺ കമ്മറ്റി പ്രസിഡണ്ട്‌ അലിഭായ്‌ ഊരകത്തിന്ന് നൽകി നിർവ്വഹിച്ചു.‌ മറ്റുള്ള റിലീഫ്‌ പ്രവർത്തങൾക്ക്‌ പുറമെ ദമ്മാം സെൻട്രൽ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിൻറ്റെ പണികഴിപ്പിച്ചു കുടുംബത്തിന്നേൽപ്പിക്കാനും ഈ വർഷത്തെ റിലീഫ്‌ സെല്ലിന് പദ്ധതിയുണ്ട്‌.ദമ്മാം സെൻട്രൽ കമ്മറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫുമായി എല്ലാ യൂനിറ്റുകളും സഹപ്രവത്തകരും സഹകരിക്കണമെന്ന് സെൻട്രൽജനറൽ സെക്രട്ടറി റഹ്‌മാൻ കാരയാട്‌ ആവശ്യപ്പെട്ടു.ചടങ്ങിൽ മുജീബ്‌ കൊളത്തൂർ,അസ്ലം കൊളൊക്കോടൻ,ഷിറാഫ്‌ മൂലാട്‌,അനസ്‌ പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു