കെ.എം.സി.സി സഹായ ഹസ്തം

11
അല്‍കോബാര്‍ : കെ.എം സി.സി. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നാട്ടില്‍ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി സഹായ ഹസ്തം കൈമാറി.അല്‍കോബാര്‍ അപ്സര ഹാളില്‍ നടന്ന കാസര്‍ഗോഡ്‌ ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് തൃക്കരിപ്പൂര്‍ കെ.എം.സി.സി ഭാരവാഹികളായ  സമീർ അഞ്ചില്ലത്ത് ,അസ്ഹര്‍ ബീരിചേരി,സമദ് കാടംകോട്,സുഹൈല്‍ വടക്കുമ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ വെച്ച് മുതിര്‍ന്ന കെ എംസിസി നേതാവ് സുലൈമാന്‍ കൂലേരിസെന്‍ട്രല്‍ കമ്മിറ്റി പ്രസിഡനണ്ട് കുഞ്ഞിമുഹമ്മദ് കടവനാടിന് സഹായ ഹസ്തം കൈമാറി.ജാബിര്‍ ഓട്ടപ്പടവ്,ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.