കെ.എം.സി.സി മസ്ജിദു നബവിയിൽ നോമ്പുതുറ ഒരുക്കുന്നു

മദീന: മസ്ജിദു നബവിയിൽ എത്തുന്ന വിശ്വാസി സമൂഹത്തെ നോമ്പ്‌ തുറപ്പിക്കാൻ സുപ്രയിട്ട്‌ മദീന കെ.എം.സി.സി ഇത്തവണയും ഇഫ്താർ വിരുന്നൊരുക്കുന്നു. പുരുഷന്മാർക്ക്‌ പള്ളിയുടെ അകത്തും  മുറ്റത്ത്‌ സ്ത്രീകൾക്കുമാണ് സൗകര്യം ഒരുക്കുന്നത്​. ഈത്തപ്പഴം, സംസം, തൈര്‌, ദുഗ്ഗ ( മസാലപ്പൊടി), നട്സ്‌, റൊട്ടി എന്നിവയാണ്​ പള്ളിയുടെ അകത്ത്‌ പുരുഷന്മാർക്ക്‌ ഒരുക്കുന്നത്​. ഇവക്ക്‌ പുറമെവിവിധതരം ജൂസുകളും പഴവർഗങ്ങളും കേരളീയ ഭക്ഷണവിഭവങ്ങളും പുറത്തെ സുപ്രയിലെ നോമ്പുതുറ  വിഭവങ്ങളാണ്.
കെ.എം.സി.സി വനിത നേതാക്കളായ സമീഹ മെഹ്ബൂബ്‌, ഷെമീറ നഫ്സൽ, റഫാന നൗഷാദ്‌. ഷബ്ന അഷ്‌റഫ്‌, സെക്കീന ഷാജഹാൻ എന്നിവരാണ്‌ വനിതകളുടെ സുപ്രക്ക് നേതൃത്വം നൽകുന്നത്. ഹംസ പെരിമ്പലം , സുലൈമാൻ പണിക്കപുരായ, ശരീഫ്‌ കാസർകോഡ്‌, അഷ്‌റഫ്‌ അഴിഞ്ഞിലം, നഫ്സൽ മാസ്​റ്റർ,ഷാജഹാൻ ചാലിയം, മെഹ്ബൂബ്‌ കീഴ്പ്പറമ്പ്‌, അഷ്‌റഫ്‌ ഒമാനൂർ എന്നിവർ പുരുഷന്മാരുടെ സുപ്രക്ക്​ നേതൃത്വം നൽകുന്നു.