കെഎംസിസി ഇഫ്താർ ടെന്റിൽ ആദ്യ ദിവസമെത്തിയത് 1500 പേർ

7

ദുബായ്: ദുബായ് കെഎംസിസി ഇഫ്താർ ടെന്റിൽ ആദ്യ നോമ്പ് തുറയ്ക്കെത്തിയത് 1500 ലേറെ പേർ. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ്‌ എംഡി ഡോ: കെപി ഹുസൈൻ മുഖ്യാതിഥിയായെത്തി. പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലവിക്കുട്ടി ഹുദവി മുണ്ടുംപറമ്പ് ഉദ്ബോധന പ്രസംഗം നടത്തി. മുഹമ്മദ്‌ സയീദ് ആലം, അഫ്താബ് ആലം നദ്‌വി, അൻവർ നഹ, ചാക്കോ ഊളക്കാടൻ എന്നിവർ പങ്കെടുത്തു. ഹക്കിം ഹുദവി ഖിറാഅത്ത് നടത്തി.