കെ.എം.സി.സി റുവൈസ് ഏരിയ   ഇഫ്‌താർ മീറ്റ്സംഘടിപ്പിച്ചു

11

ജിദ്ദ: റുവൈസ് ഏരിയ  കെ.എം.സി.സി  ഇഫ്‌താർ മീറ്റ്സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. റുവൈസ് ഏരിയ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി.കെ റസാഖ് മാസ്​റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹൈദർ ദാരിമി തുവ്വൂർ റമദാൻ സന്ദേശം നൽകി.
കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് സീതി കൊളക്കാടൻ, റുവൈസ് കെ.എം.സി.സി ചെയർമാൻ അബ്ദു ചെമ്പൻ, ഇബ്രാഹിം ഷംനാട്, ഷഫീഖ് പൊന്നാനി, മുഹമ്മദലി പന്താരങ്ങാടി, എ.പി അൻവർ വണ്ടൂർ തുടങ്ങിയവർ ആശംസ നേർന്നു.
സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ കവറുകളുടെ വിതരണ ഉദ്ഘാടനം സയ്യിദ് മുഹ്‌ദാർ തങ്ങൾ, കുഞ്ഞാക്ക തുവ്വൂർ എന്നിവർക്ക് നൽകി റസാഖ് മാസ്​റ്റർ നിർവഹിച്ചു. ആക്ടിങ് സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ട്രഷറർ കെ.എൻ.എ  ലത്തീഫ് നന്ദിയും പറഞ്ഞു.  മുസ്തഫ ആനക്കയം, ഫിറോസ് പടപ്പറമ്പ്, ശരീഫ് മുസ്​ലിയാരങ്ങാടി, ഷാജഹാൻ, സലിം കരിപ്പോൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.