ദുബായിൽ കെ.എം.സി.സി തിരുവനന്തപുരം ഇഫ്താർ സംഗമം നടത്തി

3

ദുബായ്: തിരുവനന്തപുരം ജില്ല കെഎംസിസി ദുബായിൽ ഇഫ്‌താർ സംഗമം നടത്തി. ദുബായ് കെഎംസിസി ഇഫ്‌താർ ടെന്റിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. മാറി വരുന്ന സമ കാലിക സാഹചര്യങ്ങളിൽ വിശ്വാസികൾ പ്രവർത്തനത്തിലൂടെ വിശ്വാസത്തിന്റെ സംശുദ്ധി പ്രകടമാക്കണെമെന്നു പെർഫെക്റ്റ് ഗ്രൂപ്പ് ചെയർമാനും തിരുവനന്തപുരം ജില്ല കെഎംസിസി രക്ഷാധികാരിയുമായ അഡ്വ: സിറാജുദ്ധീൻ അഭിപ്രായപ്പെട്ടു. ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര അധ്യക്ഷത നിർവഹിച്ചു.

പ്രശസ്ഥ മാധ്യമ പ്രവർത്തകൻ നിസാർ സെയ്ദ്, കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ ഹമീദ് പാണ്ടി കശ്ശാല, എടപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഷെറിൻ അബ്ദുല്ല, അംജദ് ചേലേമ്പ്ര, ശിഹാബുദ്ധീൻ മുസ്‌ലിയാർ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സാദിഖ് നെടുമങ്ങാട് സ്വാഗതം ആശംസിച്ചു. ഹാഫിസ് അനസ് തിരുവനന്തപുരം ഖിറാഅത്ത് നിർവഹിച്ചു.