സുഹൃത്തിനു നൽകാൻ ഏൽപ്പിച്ചത് മയക്കുമരുന്ന്, പ്രവാസി തല പോകാതെ രക്ഷപ്പെട്ടത് ഇങ്ങനെ !

7

കുവൈറ്റ് സിറ്റി :കുവൈറ്റിലെ സുഹൃത്തിന് നൽകുവാൻ വേണ്ടി ഏൽപ്പിച്ച പാർസൽ ഉപേക്ഷിച്ചത് മൂലം പ്രവാസി രക്ഷപ്പെടുത്തിയത് സ്വന്തം ജീവൻ. കൊണ്ടു പോകാതിരുന്ന പാർസൽ വീട്ടുകാർ പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് കണ്ടെത്തിയത് പാർസൽ ഉൾപ്പെട്ട ജീൻസിന്റെ പോക്കറ്റിലാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. നടുവണ്ണൂർ സ്വദേശിയായ വ്യക്തിയുടെ കൈകളിലാണ് കുവൈത്തിലെ സുഹൃത്തിന് നൽകണം എന്നുപറഞ്ഞുകൊണ്ട് വടകര സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആൾ പാർസൽ കൈമാറിയത്. എന്നാൽ പാർസലിന് അധികഭാരം ആയതിനാൽ ഒഴിവാക്കിയത് മൂലം മയക്കുമരുന്ന് കടൽ കടന്നില്ല. നടുവണ്ണൂർ സ്വദേശി കുവൈത്തിൽ എത്തിയതോടെ പാർസൽ അന്വേഷിച്ച് ആളെത്തുകയായിരുന്നു. കൊണ്ടുവന്നില്ല എന്നുപറഞ്ഞ് വീട്ടിലെ നമ്പർ നൽകുകയും വീട്ടിലേക്ക് ഫോൺകോൾ വന്നതോടുകൂടി സംശയം തോന്നിയ വീട്ടുകാർ പാർസൽ പരിശോധിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ പാർസൽ തിരിച്ചു വാങ്ങുവാനായി വീട്ടിലേക്ക് ആളെത്തുകയും ചെയ്തു. ഇതോടെ ഇവരെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ടംഗ സംഘത്തിലെ റാഷിഗ് എന്ന് മലപ്പുറം നിലമ്പൂർ കാളിഗാവ് സ്വദേശിയെയാണ് പിടികൂടിയത് ബാലുശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് കണ്ടുപിടിച്ച മയക്കുമരുന്നിന് ഏകദേശം ഒരു കിലോയോളം തൂക്കം വരും.
ഗൾഫ് നാടുകളിലേക്ക് മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആയുസ്സിനെ ബലം ഒന്നുകൊണ്ടുമാത്രമാണ് പ്രവാസി സഹോദരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.