കുവൈറ്റിൽ പെരുന്നാൾ അവധി ജൂൺ 4 മുതൽ

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 4 ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അവധി. ജൂൺ 3 നു തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിലും ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് കുവൈറ്റ് സിവിൽ കമ്മീഷൻ പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഇതോടെ വാരാന്ത്യ അവധി ദിനങ്ങളായ ജൂൺ 7 വെള്ളിയാഴ്ചയും ജൂൺ എട്ട്‌ ശനിയാഴ്ചയും അടക്കം ആകെ 5 ദിവസം അവധി ലഭിക്കും. ജൂൺ 9 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കും.
ALERT: Content is protected !!