കുവൈത്തിൽ പകൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം വരുന്നു.

5

കുവൈറ്റ് സിറ്റി :കുവൈത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം വരുന്നു. മെയ് പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ ആകും നിരോധനം ഏർപ്പെടുത്തുക അൽ ജറീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാൻ മാസം പ്രമാണിച്ചാണ് സുപ്രധാനമായ തീരുമാനം. റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് 45 ഡിഗ്രി ചൂടിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാൻ പവർ അതോറിറ്റിയുടെ നടപടി. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം മെയ് പകുതി ആരംഭംമുതൽ ജൂൺ ഒന്നിന് ഇടയിലായി തീരുമാനം നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ