ലിനി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട്

6

കോഴിക്കോട‌്: നിപായുടെ നാളുകളിൽ സേവനത്തിന്റെ സന്ദേശം പകർന്ന‌ ലിനി എന്ന മാലാഖ ഓർമയായിട്ട‌് ഇന്ന‌് ഒരു വർഷം. മലയാളികളെയാകെ ഏറെ നൊമ്പരപ്പെടുത്തിയാണ‌് 2018 മെയ‌് 21ന‌് പുലർച്ചെ നിപായോട‌് പൊരുതി ലിനി യാത്രയായത‌്. രോഗിയെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച ലിനി ലോകമലയാളികളിൽ സേവന മാതൃകയുടെ പുതിയ മുഖം തീർത്താണ‌് വിടപറഞ്ഞത‌്.

നിപാ ബാധിച്ചുള്ള ആദ്യ മരണമെന്ന‌് കരുതുന്ന പേരാമ്പ്ര സൂപ്പിക്കടയിൽ വളച്ചുകെട്ടിയിലെ സാബിത്തിൽ നിന്നാണ‌് ലിനിക്ക‌് അസുഖം ബാധിച്ചത‌്. പേരാമ്പ്ര ഗവ. താലൂക്ക‌് ആശുപത്രിയിൽ നേഴ‌്സായ ലിനി അവിടെ ചികിത്സ തേടിയ സാബിത്തിനെ പരിചരിച്ചിരുന്നു. പിന്നീട‌് ദിവസങ്ങൾക്കകം പനിയും ലക്ഷണങ്ങളും കണ്ടു. 17ന‌് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. ഭേദമാവാത്തതിനാൽ കോഴിക്കോട‌് സ്വകാര്യ ആശുപത്രിയിലും പിന്നീട‌് ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു. തന്റെ അസുഖത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ലിനി ഭർത്താവ‌് സജീഷിന‌് നേഴ‌്സിന്റെ കൈവശം നൽകിയ അവസാന കത്ത‌് കണ്ണ‌ുനനയിക്കുന്നതായിരുന്നു. അഞ്ചും രണ്ടും വയസ്സായ കുഞ്ഞുങ്ങളെ സജീഷിനെ ഏൽപ്പിച്ചായിരുന്നു ലിനിയുടെ വിയോഗം
ആ നന്മയുടെ മനസിനുടമയെ കേരളം മറക്കണമെങ്കിൽ മലയാളി ഇല്ലാതാക്കണം