ലോക്നാഥ് ബഹ്‌റയുടെ ദുബായ് സന്ദർശനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

കേരള ഡി ജി പി ലോക്നാഥ് ബഹ്‌റയുടെ ദുബായ് സന്ദർശനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.