8500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലുലുവിന്റെ 171ആം ഷോറൂം ബഹ്‌റൈനിൽ ആരംഭിച്ചു

മനാമ: ലുലു ഗ്രൂപ്പിന്റെ 171 മത്തേതും ബഹ്റൈനിലെ ഏട്ടാമത്തേതുമായ ഹൈപ്പർമാർക്കറ്റ് ശാഖ മുഹറഖിൽ ഇന്ന് പ്രവർത്തനമാരംഭിച്ചു. 8500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും – മാനേജിംഗ് ഡയറക്ടറുമായ എം . എ യൂസഫലി,വാണിജ്യ – വ്യവസായ – ടൂറിസം – വകുപ്പ് മന്ത്രി സയ്യദ് അൽ സയാനി , തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ഹുമൈദാൻ , – തൊഴിൽ – മുനിസിപ്പാലിറ്റീസ് – നഗരാസൂത്രണ – മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലാഫ് , മുഹറഖ് ഗവർണർ സൽമാൻ ബിൻ ഇസ് – ബിൻ ഹിന്ദി , മുനിസിപ്പൽ – കൌൺസിലർമാർ , ,ലുലു ബഹ്റൈൻ സി . ഇ . ഒ ജൂസർ രൂപവാല തുടങ്ങിയവർ പങ്കെടുത്തു.

ഒരു വർഷത്തിനുള്ളിൽ മൂന്ന് ഔട്ലെലെറ്റുകൾ കൂടി ബഹ്റൈനിൽ തുറക്കുമെന്നും ഹൈപ്പർ മാർക്കറ്റിൽ ബഹ്‌റൈനിലെ കാർഷിക ഉത്പന്നങ്ങൾക്കായി പ്രത്യേക സെക്ഷൻ ഒരുക്കിയതായും ലുലു ഗ്രൂപ്പ് ചെയർമാനും – മാനേജിംഗ് ഡയറക്ടറുമായ എം . എ യൂസഫലി ഉദ്ഘാടന വേളയിൽ മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു.