ലുലു സൗദി ഹൈപ്പർ മാർക്കറ്റിൽ മാമ്പഴങ്ങളുടെ ഉത്സവം

12

ദമ്മാം :മാമ്പഴങ്ങളുടെ ഉത്സവം ഒരുക്കി ലുലു സൗദി ഹൈപ്പർ മാർക്കറ്റ്. ഇന്നലെ ആരംഭിച്ച മാമ്പഴ മേള ജൂൺ നാല് വരെ നീണ്ടു നിൽക്കും. 50ൽ പരം മാമ്പഴങ്ങളാണ് ഈ കാലയളവിൽ ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് , മംഗോ മാനിയ എന്ന പേരിൽ ആരംഭിച്ച മാമ്പഴ മേളയിൽ പ്രശസ്ത ഇനങ്ങളായ അൽഫോൺസ, ബദാമി, കേസർ, മല്ലിക, രാജാപുരി ,എന്നിവയും മേളയുടെ ഭഗമയിട്ടുണ്ട് . ഇന്ത്യ,കെനിയ,തൈലാൻറ്റ് ,ശ്രീ ലങ്ക ,ബ്രസീൽ, എന്നീ ലോകത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ തരം മാമ്പഴങ്ങൾ മംഗോ മാനിയയുടെ  ഭാഗമയി ഒരുക്കിയിട്ടുണ്ട് കൂടാതെ മാമ്പഴ ജാം, അച്ചാറുകൾ,പൾപ്പ്, എന്നീ തരം മാമ്പഴ ഉത്പനങ്ങളും മേളയുടെ ഭാഗമാണ്. എല്ലാ വർഷവും ലുലു നടത്തിവരുന്ന മാമ്പഴ മേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. മാംഗോ മാനിയ  ആസ്വദിക്കാൻ എല്ലാരേയും ലുലു വിൻറ്റെ എല്ലാ ഔട്ട്ലറ്റുകളിലേക്കും  സ്വാഗതം ചെയ്യുന്നതായും ലുലു മാനേജ്മെൻറ്റ് അറിയിച്ചു