മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബിജെപി

7

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ മഹാനാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ ഗോഡ്‌സയെ അനുകൂലിച്ച് നിരവധി ബി.ജെ.പി നേതാക്കളാണ് പരാമര്‍ശങ്ങളുമായി രംഗത്ത് എത്തിയത്. കേന്ദ്ര മന്ത്രി ആനന്ത് കുമാറടക്കം കഴിഞ്ഞ ദിവസം അനുകൂല നിലപാടുകള്‍ അറിയിക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു.