ഒമാനിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഒമാൻ : കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്ന യുവാവ് മരണപ്പെട്ടു. മൂന്നു വർഷമായി അർബുദം പിടിമുറുക്കിയ ഒമാനിലെ സൂറിൽ ജോലി നോക്കിയിരുന്ന നാദാപുരത്തുകാരൻ ഹിദായത്താണ് ഇന്നലെ ഉച്ചയ്ക്ക് മരണത്തിന് കീഴടങ്ങിയത്. ഹിദായത്തിന്റെ വിയോഗം നാട്ടിലുള്ളവർക്കൊപ്പം പ്രവാസി സുഹൃത്തക്കൾക്കും വേദനയായി മാറി.