ബിജെപി വീണ്ടും അധികാരത്തിൽ – എക്‌സിറ്റ് പോള്‍ ഫലം തള്ളി മമതാ ബാനര്‍ജി.

6

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്, മമതാ ബാനര്‍ജി വിശദമാക്കി. ഒന്നിച്ച് ശക്തമായി പോരാടുമെന്നും മമത വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള ബി.ജെ.പി യുടെ തന്ത്രമാണ് ഇപ്പോള്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.