മദീനയിൽ ‘ഇഅ്തികാഫ്’ ഇരുത്തം പള്ളിയുടെ മുകൾത്തട്ടിൽ

29

മദീന: പ്രവാചക പള്ളിയില്‍ റമദാൻ അവസാന പത്തിൽ ‘ഇഅ്തികാഫ്’ ഇരിക്കുന്ന വിശ്വാസികള്‍ക്കുളള സൗകര്യം മുകള്‍ത്തട്ടില്‍ തന്നെയാകുമെന്ന് കഴിഞ്ഞ ദിവസം തറാവീഹ് നമസ്കാരത്തിന് മുമ്പ് ഇമാം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
നേരത്തെ ബുക്​ ചെയ്ത് അനുമതി പത്രം കെപ്പറ്റിയവര്‍ക്ക് മാത്രമേ അനുവാദമുണ്ടാവുകയുള്ളൂ. റമദാന്‍ അവസാന പത്തിലെ വിശ്വാസികളുടെ തിരക്ക് മാനിച്ചാണ് മുകളിലേക്ക് മാറ്റിയിരുന്നത്. പള്ളിയുടെ ഏറ്റവും മുകളിലായുള്ള ഓപണ്‍ ടെറസ്സില്‍ പ്രത്യേക പന്തലും ശീതീകരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.