മയക്കുമരുന്നിന്‌ അടിമപ്പെട്ട മകനെ അമ്മ പോലീസിലേൽപ്പിച്ചു

1

കുവൈത്ത്‌ സിറ്റി : മയക്കുമരുന്നിന്‌ അടിമയായ
മകനെ പോലീസിലേൽപ്പിച്ചു സ്വദേശി വനിത. മകനെ മയക്കുമരുന്ന്‌ ഉപയോഗത്തില്‍ നിന്നും
ലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും
കഴിയാതെ വന്നതോടെയാണ്‌ അമ്മ
പോലീസില്‍ പരാതിപ്പെട്ടത്‌. മകൻ വീട്ടിൽനിന്നും
മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന
ശ്രദ്ധയില്‍പ്പെട്ടതോടെ അടുത്തുള്ള പോലീസ്‌
സ്റ്റേഷനില്‍ അവര്‍
വിവരമറിയിക്കുകയായിരുന്നു . ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസിന്‌ പരാതിയുടെ
നിജസ്ഥിതി ബോധ്യപ്പെടുകയും മകനെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു