മസ്കത്ത്: കത്തികാണിച്ച് ഭീഷണിപ്പെടുത്തി നായ്ക്കളെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്തില് ഇംഗീഷ് അധ്യാപികമാരായി ജോലി ചെയ്യുന്ന ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സീബില്‍ വെച്ചാണ് ഇവര്‍ കത്തിവീശി നായ്ക്കളുടെ ഉടമയെ ഭീഷണിപ്പെടുത്തിയത്.
പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എംബസിയില്‍ നിന്നും ഒമാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതുവരെ പ്രതികരിക്കാനാവില്ലെന്നുമാണ് അവരുടെ വിശദീകരണം. പ്രതികളെ വനിതാ തടങ്കല്‍ കേന്ദ്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.